Kerala
എന്‍സിഇആര്‍ടി കാവിവത്കരണം; കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
തിരുവനന്തപുരം | എന്‍സിഇആര്‍ടി പാഠപുസ്തക്കിലെ കാവിവത്കരണത്തിനെതിരേ തിരുവനന്തപുരം എജിസ് ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം . പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ഇതിനിടെ പോലീസ് ബസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
---- facebook comment plugin here -----