Connect with us

Kerala

വിഭാഗീയതക്കിടെ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

പി സി ചാക്കോക്കെതിരെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മത്സരിച്ചേക്കും

Published

|

Last Updated

കൊച്ചി  | വിഭാഗീയതക്കിടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് തിരെഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരെഞ്ഞെടുക്കുക. പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയതയുടെ സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് പി സി ചാക്കോക്കെതിരെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മത്സരിച്ചേക്കും.

. ശരത് പവാറിന്റെ പിന്തുണ പി സി ചാക്കോക്കുള്ളതിനാല്‍ മത്സരം ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രസിഡന്റിനൊപ്പം ഒരു വൈസ് പ്രസിഡന്റിനേയും ട്രഷററെയും ഇന്ന് തിരെഞ്ഞെടുക്കും. ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയാണ് ചെയ്യുക. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് പ്രതിനിധികള്‍ എന്ന നിലയില്‍ 420 പ്രതിനിധികള്‍ക്കാണ് പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.

 

Latest