Connect with us

lpg price hike

നടുവൊടിക്കുന്ന എല്‍ പി ജി വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് എന്‍ ഡി എ സഖ്യകക്ഷി

പെട്രോളിനും ഡീസലിനും റോക്കറ്റ് കണക്കെ വില കുതിച്ചുയര്‍ന്നതോടെ തന്നെ അടുക്കള ബജറ്റ് താളം തെറ്റിയിട്ടുണ്ടെന്ന് ത്യാഗി സൂചിപ്പിച്ചു.

Published

|

Last Updated

പറ്റ്‌ന | കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളുടെ നടുവൊടിക്കുന്ന എല്‍ പി ജി സിലിന്‍ഡര്‍ വില കുറക്കണമെന്ന് എന്‍ ഡി എയിലെ പ്രധാന കക്ഷി ജെ ഡി യു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് തിരിച്ചടിയാകുമെന്നും ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവിന്റെ ചീഫ് ജന. സെക്രട്ടറി കെ സി ത്യാഗി ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാമാരിക്കിടെ കുടുംബങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കലാണ് എല്‍ പി ജി വിലക്കയറ്റം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശത്രുക്കള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടും. പെട്രോളിനും ഡീസലിനും റോക്കറ്റ് കണക്കെ വില കുതിച്ചുയര്‍ന്നതോടെ തന്നെ അടുക്കള ബജറ്റ് താളം തെറ്റിയിട്ടുണ്ടെന്ന് ത്യാഗി സൂചിപ്പിച്ചു.

എല്‍ പി ജി വിലക്കയറ്റം കൂനിന്‍മേല്‍ കുരുവെന്ന പോലെയാണ്. വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശ്, പഞ്ചാബ് അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വാതില്‍പ്പടിയിലാണ്.