Connect with us

punjab election 2022

പഞ്ചാബില്‍ എന്‍ ഡി എ സീറ്റ് വിഹിതം പ്രഖ്യാപിച്ചു

22 രണ്ടിടത്തേക്ക് അമരീന്ദര്‍ നിലവില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റ് വിഹിതം പ്രഖ്യാപിച്ചു. 117 മണ്ഡലങ്ങളില്‍ 65 ഇടത്തേക്ക് ബി ജെ പി മത്സരിക്കും. സഖ്യത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസാണ്. ബി ജെ പിയുടെ പരമ്പരാഗത സഖ്യ കക്ഷിയായ അകാലിദളിന് അമരീന്ദറിന്റെ പാര്‍ട്ടിയേക്കാള്‍ കുറഞ്ഞ സീറ്റാണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയില്‍ ഒരു അംഗമുള്ള പാര്‍്ട്ടിയാണ് ശിരോമണി അകാലിദള്‍.

പഞ്ചാബ് ലോക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ 37 ഇടത്ത് മത്സരിക്കും. അതേസമയം, ശിരോമണി അകാലിദള്‍ 15 ഇടാത്തായിരിക്കും മത്സരിക്കുക. 37 ല്‍ 22 രണ്ടിടത്തേക്ക് അമരീന്ദര്‍ നിലവില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ അജിത് പാല്‍ സിംഗ് അടക്കം ഈ പട്ടികയിലുണ്ട്.

Latest