Connect with us

Political Crisis in Bihar

ബിഹാറില്‍ എന്‍ ഡി എ വീഴുന്നു; നിതീഷ് അല്‍പ്പസമയത്തിനകം ഗവര്‍ണറെ കാണും

ബി ജെ പി മന്ത്രിമാര്‍ രാജിയിലേക്ക്; നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ കക്ഷികള്‍

Published

|

Last Updated

പാറ്റ്‌ന ‌ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വിത്യാസം രൂക്ഷമായതോടെ ബി ജെ പി മന്ത്രിമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായരിക്കെ നിതീഷ് കുമാര്‍ അല്‍പ്പസമയത്തിനകം ഗവര്‍ണറെ കാണും.

അതിനിടെ നിതീഷ് എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചാല്‍ പിന്തുണ നല്‍കുമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി അറിയിച്ചു കഴിഞ്ഞു. സമാന പിന്തുണ വാഗ്ദാനം കോണ്‍ഗ്രസും സി പി ഐ (എല്‍ എല്‍), സി പി എം, സി പി ഐ കക്ഷികളും അറിയിച്ചു കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ചാലും നിതീഷ് കുമാറിന്റെ ജെ ഡി യുവിന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും.

അതിനിടെ ജെ ഡി യുവില്‍ നിന്നും ആര്‍ ജെ ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം എം എല്‍ എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഒരു എം എം എല്‍ എയെ പോലും ചാക്കിട്ടുപിടിക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്ന് ആര്‍ ജെ ഡി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായക നീക്കങ്ങളാകും വരും മണിക്കൂറുകളില്‍ നടക്കുക.

243ആണ് ബിഹാര്‍ നിയമസഭയുടെ ആകെ സീറ്റുകള്‍. ഇതില്‍ കേവല ഭൂരിഭക്ഷത്തിന് വേണ്ടത് 122 ആണ്. നിലവില്‍ ബി ജെ പി 77, ജെ ഡി യു 45, എച്ച്  എ എം നാല്, ഒരു സ്വതന്ത്രന്നടക്കം 127 അംഗങ്ങളുടെ പിന്തുണയാണ് എന്‍ ഡി എക്കുള്ളത്. പ്രതിപക്ഷത്തിന്  ആര്‍ ജെ ഡി77, കോമ്സി‍ഗ്രസ് 19, സി പി ഐ എം എല്‍ 14, സി പി എം രണ്ട്, സി പി ഐ രണ്ട്അ മജ്ടലിസ് ഒന്ന് അടക്കം  115 അംഗങ്ങളുടെ പിന്തുണയാണുള്ളത്.  ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെ ഡി യു പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ അവരുടെ സീറ്റ് നില 160ലെത്തും. എന്കാ‍ ഡി എ 88ആയി ചുരുങ്ര്യങും. കാര്മായയ ഒരു ഭീഷണിയുമില്ലാതെ നിതീഷിന്  മഹാസഖ്യത്തിന്‍റെ ഭാഗമായി പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും. എന്നാല്‍ കൂറുമാറ്റമടക്കമുള്ള നീക്കങ്ങളുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്യും.

 

 

Latest