Connect with us

National

എൻ ഡി എ ബാന്ധവത്തെ എതിർത്തു; സി എം ഇബ്റാഹീമിനെ ജെ ഡി എസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ കർണാടക പി സി സിയുടെ താത്കാലി അധ്യക്ഷനായി നിയമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജനതാതദൾ എസ് എൻ ഡി എയിൽ ചേർന്നതിനെ വിമർശിച്ചതിന് പിന്നാലെ പാർട്ടി കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെതാണ് നടപടി. ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ താത്കാലി അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

യഥാര്‍ത്ഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി എം ഇബ്രാഹിം വ്യക്തമാക്കിയിരുന്നു. എൻ ഡി എയിൽ ചേർന്നതിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

പാര്‍ട്ടിയുടെ കര്‍ണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായും എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ സെപ്തംബറിലാണ് ജെ ഡി എസ് ബിജെപിയുമായി സഖ്യം പ്രഖ്യാപിക്കുകയും ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ചേരുകയും ചെയ്തത്.

Latest