Connect with us

Kerala

നീറ്റില്‍ 'നീറ്റ്' ; മികച്ച സൗകര്യങ്ങളൊരുക്കി മഅദിന്‍ അക്കാദമി

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സെന്ററായിരുന്നു മഅദിന്‍ അക്കാദമി.

Published

|

Last Updated

മലപ്പുറം |  നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സ് നിറച്ച് മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്‌കൂളിലും മഅദിന്‍ പോളി ടെക്നിക് കോളജിലുമായി പരീക്ഷക്കെത്തിയ 1632 വിദ്യാര്‍ത്ഥികള്‍ക്കും കൂടെയെത്തിയ രക്ഷിതാക്കള്‍ക്കും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശ പ്രകാരം വിവിധ സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസിലൊരുക്കിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സെന്ററായിരുന്നു മഅദിന്‍ അക്കാദമി.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍ പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ട്രൈനറും മഅദിന്‍ അക്കാദമിക് ഡയറക്ടറുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, സൈഫുള്ള ചുങ്കത്തറ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഉന്നത പഠനത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആകുലതകളകറ്റുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തുടര്‍ പഠന മേഖലകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതുമായിരുന്നു ക്ലാസ്്. രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു. കുട്ടികളുടെ പരീക്ഷ കഴിയും വരെ വെറുതെ തള്ളി നീക്കേണ്ട സമയത്ത് ഉപകാരപ്രദമായ ക്ലാസ്സ് ലഭിച്ചതിന്റെ സംതൃപ്തിയിലായിരുന്നു രക്ഷിതാക്കള്‍.

മഅ്ദിന്‍ കാമ്പസില്‍ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്‌ലെറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നത് കാത്ത് പരീക്ഷാ ഹാളിനു പുറത്ത് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ എയര്‍കണ്ടീഷന്‍ സൗകര്യമുള്ള മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ഇരിപ്പിടങ്ങള്‍ ഒരുക്കിയത് കനത്ത ചൂടിനിടയില്‍ ഏറെ ആശ്വാസമായി മാറി. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കിയതും വളണ്ടിയേഴ്സിന്റെ കൃത്യമായ ഇടപെടലുകളും പരീക്ഷക്കെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ പ്രിന്റിംഗ്, ആവശ്യമായ ഡോക്യുമെന്റുകള്‍ പ്രിന്റെടുക്കാനുള്ള സംവിധാനങ്ങള്‍ എന്നിവക്കുള്ള സൗകര്യമൊരുക്കിയതും വളരെ ഉപകാരപ്രദമായി. പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സഹായങ്ങള്‍ നല്‍കുന്നതിന് മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി, മാനേജര്‍ അബ്ദുറഹ്മാന്‍, അനീര്‍ മോങ്ങം, ശനീബ് ഇരുമ്പുഴി, മുജീബ് റഹ്മാന്‍ പട്ടര്‍ക്കടവ്, മുജീബ് ഉമ്മത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് സ്്റ്റേഷനിലെ പോലീസുകാര്‍, മഅദിന്‍ ജീവനക്കാര്‍ കഠിന പരിശ്രമം നടത്തി. മധുര പാനീയങ്ങളും ഫ്രൂട്ട്സ് വിഭവങ്ങളും വിതരണം ചെയ്തത് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുഗ്രഹമായി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ വിജയാശംസകള്‍ നേര്‍ന്നാണ് മഅ്ദിന്‍ ഭാരവാഹികളും ജീവനക്കാരും യാത്രയാക്കിയത്.

 

---- facebook comment plugin here -----

Latest