Kerala
നെടുമങ്ങാട് അപകടം: ടൂറിസ്റ്റ് ബസിൻ്റെ പെർമിറ്റ് റദ്ദാക്കി
ഡ്രൈവർ അരുൺ ദാസിന്റെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം | ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത നെടുമങ്ങാട് അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിൻ്റെ പെർമിറ്റ് റദ്ദാക്കി. ബസിൻ്റെ ഫിറ്റ്നസും ആർ സിയും റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർ അരുൺ ദാസിന്റെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്തു. ബസിൽ അനധികൃതമായി ശബ്ദ, ശ്രാവ്യ ഉപകരണങ്ങൾ ഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പെർമിറ്റ് റദ്ദാക്കിയത്. അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അലംഭാവമാണെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ബസിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം. നെടുമങ്ങാട്, ആറ്റിങ്ങല്‍ ജോയിന്റ് ആര്‍ ടി ഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണിതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമിത വേഗത കാരണം വ്യാഴാഴ്ച ബസ് ആര്‍ ടി ഒ പിടികൂടി പിഴ ഈടാക്കുയിരുന്നു. ഇന്നലെ രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയിലാണ്. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ്ണ ആണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.