Kerala
നെടുമങ്ങാട് ബസ് അപകടം: ഡ്രൈവറുടെ അലംഭാവമെന്ന് പ്രാഥമിക കണ്ടെത്തല്‍
ബ്രേക്കിന് തകരാര്‍ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു
തിരുവനന്തപുരം | നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അലംഭാവമെന്ന് കണ്ടെത്തല്‍. ബസ് അമിത വേഗതയിലായിരുന്നുവെന്നും ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ബസിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം. നെടുമങ്ങാട്, ആറ്റിങ്ങല്‍ ജോയിന്റ് ആര്‍ ടി ഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണിതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമിത വേഗത കാരണം വ്യാഴാഴ്ച ബസ് ആര്‍ ടി ഒ പിടികൂടി പിഴ ഈടാക്കുയിരുന്നു. ഇന്നലെ രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയിലാണ്. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ്ണ ആണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
---- facebook comment plugin here -----