Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണം: വി എം സുധീരന്‍
കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് ജയങ്ങളിലെക്ക് എല്ലാവരെയും കോര്‍ത്തിണക്കുന്ന ചാണക്യ തന്ത്രം കെ കരുണാകരന് അറിയുമായിരുന്നു
തിരുവല്ല | കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉയര്‍ത്തഴുന്നേല്പിന് കരുത്ത് പകര്‍ന്നത് ലീഡര്‍ കെ കരുണാകരനാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്‍് വി എം സുധീരന്‍. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ കരുണാകരന്‍ 106-ാം ജന്മദിന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണകാരന്റെ നാമധേയം നല്കി ഉചിതമായ അംഗീകാരം നല്ക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിലെ മികച്ച ഭരണ കാലഘട്ടം അച്ച്യുതമേനോന്‍ – കെ കരുണാകരന്‍ – സി എച്ച് മുഹമ്മദ് കോയ ത്രയം നേതൃത്വം നല്‍കിയ മന്ത്രിസഭയായിരുന്നു എന്ന് വി എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് ജയങ്ങളിലെക്ക് എല്ലാവരെയും കോര്‍ത്തിണക്കുന്ന ചാണക്യ തന്ത്രം കെ കരുണാകരന് അറിയുമായിരുന്നു എന്ന വി എം സുധീരന്‍ പറഞ്ഞു. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍ ഷൈലാജ് , റെജി തോമസ്, സതീഷ് ചാത്തങ്കേരി, ജേക്കബ് പി ചെറിയാന്‍, എബ്രഹാം കുന്നുങ്കണ്ടത്തില്‍, അനു ജോര്‍ജ്ജ്, രാജേഷ് ചാത്തങ്കേരി, ആര്‍. ജയകുമാര്‍,ജിജോ ചെറിയാന്‍, അഭിലാഷ് വെട്ടിക്കാടന്‍, ജെസി മോഹന്‍,ബഞ്ചമിന്‍ തോമസ്, ഷാജി പറയത്തു കാട്ടില്‍, എന്‍ എ ജോസ്, എന്നിവര്‍ പ്രസംഗിച്ചു.