Connect with us

Ongoing News

നീരജ് ചോപ്രക്ക് വെള്ളി

പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

Published

|

Last Updated

പാരീസ് | ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിംപിക് റെക്കോര്‍ഡ് കുറിച്ചു. നീരജിന്റെ ആറ് ത്രോയില്‍ അഞ്ചും ഫൗളായി.

രണ്ടാം ശ്രമത്തില്‍ ജാവലിന്‍ 89.45 മീറ്റര്‍ ദൂരത്തേക്ക് നീരജ് എത്തിച്ചു. സീസണിലെ നീരജിന്റെ മികച്ച ത്രോയായിരുന്നു ഇത്. അര്‍ഷാദ് നദീമിന്റെ അവസാന ത്രോയും 90 മീറ്റര്‍ കടന്നു. ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 88.54 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.

 

Latest