Connect with us

National

നീറ്റ് പരീക്ഷാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു

കഴിഞ്ഞ രണ്ടര മാസത്തിനിടെ കോട്ടയില്‍ നടക്കുന്ന അഞ്ചാമത്തെ സംഭവമാണിത്.

Published

|

Last Updated

കോട്ട| ബീഹാറില്‍ 18 കാരിയായ നീറ്റ് പരീക്ഷാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. ഷെംബുള്‍ പര്‍വീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് തൂങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബീഹാറിലെ വെസ്റ്റ് ചമ്പാരനില്‍ നിന്ന് കോട്ടയില്‍ എത്തിയ അവര്‍ നീറ്റ് തയ്യാറെടുപ്പുകള്‍ക്കായി ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുക്കാത്തതിനാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍, പരീക്ഷകളില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതില്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടര മാസത്തിനിടെ കോട്ടയില്‍ നടക്കുന്ന അഞ്ചാമത്തെ സംഭവമാണിതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (ദാദാബാരി) രാജേഷ് പതക് പറഞ്ഞു. 2022ല്‍ നഗരത്തില്‍ നീറ്റ് പരീക്ഷാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)   Read more at https://www.sirajlive.com/another-student-commits-suicide-at-madras-iit.html