National
നീറ്റ് ക്രമക്കേട്; ഗുജറാത്തില്‍ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു
പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട കേസില്‍ ആറാം പ്രതിയാണ് ദീക്ഷിത് പട്ടേല്‍.
അഹ്മദാബാദ് | നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചമല്‍ ജില്ലയില്‍ ഗോധ്രക്കു സമീപത്തെ ജയ് ജലറാം സ്‌കൂള്‍ ഉടമ ദീക്ഷിത് പട്ടേലാണ് ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പിടിയിലായത്.
മെയ് അഞ്ചിന് നടന്ന നീറ്റ് യു ജി പരീക്ഷ കേന്ദ്രങ്ങളിലൊന്നായിരുന്നു ജയ് ജലറാം സ്‌കൂള്‍. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട കേസില്‍ ആറാം പ്രതിയാണ് ദീക്ഷിത് പട്ടേല്‍.
അതേ സമയം, ജയ് ജലറാം ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ബി ജെ പിയുടെ സ്വന്തക്കാരാണെന്നും ജലറാം സ്‌കൂളുകളില്‍ നീറ്റ് പരീക്ഷയുടെ രണ്ട് കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ അന്വേഷണം വേണമെന്നും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തി സിങ് ഗോഹില്‍ ആവശ്യപ്പെട്ടു