Connect with us

National

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യത്ത് നോണ്‍ സ്‌റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി

പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. റഷ്യ – ഉക്രൈന്‍ യുദ്ധം മോദി അവസാനിപ്പിച്ചുവെന്ന് പറയപ്പെടുന്നു. എന്നാല്‍ പേപ്പര്‍ ലീക്ക് തടയാന്‍ മോദിക്ക് സാധിക്കുന്നില്ല.

പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായം ഒരു സംഘടന കൈക്കലാക്കിയത് കൊണ്ടാണ് പേപ്പര്‍ ലീക്ക് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇത് മാറാത്ത കാലത്തോളം പേപ്പര്‍ ചോര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല.സംഘടനകളുമായി ബന്ധം നോക്കിയാണ്.വിദ്യാര്‍ത്ഥികള്‍ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു.പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest