Connect with us

National

നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിന്റെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും

എല്ലാ സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി|നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തും. ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.എന്‍.ടി.എ നിര്‍ത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

 

Latest