neet case
നീറ്റ് പരീക്ഷാക്രമക്കേട്; ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും
സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും എന്‍ ടി എയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി മൂന്നംഗ ബെഞ്ച്് ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും എന്‍ ടി എയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമായാണ് രണ്ടു സത്യവാങ്മൂലത്തിലും പറയുന്നത്. നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന് എന്‍ ടി എയും സുപ്രീംകോടതി അറിയിച്ചു.
ഹര്‍ജിക്കാരോട് പ്രധാനവാദങ്ങള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഐ ഐ ടി മദ്രാസിന്റെ റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രമക്കേട് നടന്നത് ചിലയിടങ്ങളില്‍ മാത്രമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ടെലഗ്രാമില്‍ പ്രചരിച്ച നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ദൃശ്യങ്ങള്‍ വ്യാജവും കൃത്രിമമായി സൃഷ്ടിച്ചതെന്നാണ് എന്‍ ടി എ സത്യവാങ്മൂലത്തില്‍ പറയുന്നത്. മെയ് അഞ്ചിന് എടുത്ത ദൃശ്യങ്ങള്‍ മെയ് നാലിലേക്ക് എഡിറ്റ് ചെയ്ത് മാറ്റുകയാണ് ഉണ്ടായത് എന്നും എന്‍ ടി എ കോടതിയില്‍. പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം വേര്‍തിരിക്കാന്‍ ആയില്ലെങ്കില്‍ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.