Connect with us

National

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ സെന്റര്‍ സൂപ്രണ്ടും അറസ്റ്റില്‍

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്‌നയില്‍ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും സി ബി ഐ രണ്ട് പേരെക്കൂടി അറസ്റ്റ്. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്‌നയില്‍ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു

 

Latest