NEET EXAM
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
neet.nta.nic.in, nta.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്.

ന്യൂഡല്‍ഹി | മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നീറ്റ് യു ജി പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പ്രസിദ്ധീകരിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. neet.nta.nic.in, nta.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
നീറ്റ് ഉത്തര സൂചികയും അഖിലേന്ത്യാ റാങ്കുകളും പുറത്തുവിട്ടിട്ടുണ്ട്. ജനറല്‍ വിഭാഗത്തിനുള്ള നീറ്റ് എം ബി ബി എസ്/ ബി ഡി എസ് കട്ട്ഓഫ് 50 ആണ്. ഒ ബി സി, എസ് സി, എസ് ടി വിഭാഗത്തിന് 40തുമാണ്.
ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ചാണ് ഫലം ലഭിക്കാന്‍ വെബ്‌സൈറ്റുകളില്‍ കയറേണ്ടത്. ജൂലൈ 17നാണ് പരീക്ഷ നടത്തിയത്.
---- facebook comment plugin here -----