Connect with us

National

നീറ്റ് പരീക്ഷ:ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ്; എന്‍ടിഎ ശുപാര്‍ശ അംഗീകരിച്ച് സുപ്രീംകോടതി

റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള മാര്‍ക്കായിരിക്കും നല്‍കുക.

Published

|

Last Updated

ന്യൂഡല്‍ഹി|നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ഹരജിയില്‍ ഇടപെടല്‍ നടത്തി സുപ്രീംകോടതി. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടക്കുക. ഫലം 30ന് പ്രഖ്യാപിക്കും.
റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള മാര്‍ക്കായിരിക്കും നല്‍കുക.

കഴിഞ്ഞ ദിവസം എന്‍ടിഎ യോഗം ചേര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്താമെന്ന് തീരുമാനമെടുത്തത്. 1563 പേര്‍ക്ക് മൂന്ന് മണിക്കൂര്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018ലെ സുപ്രീംകോടതി വിധി പ്രകാരം അവരുടെ മാര്‍ക്ക് നോര്‍മലൈസ് ചെയ്യുന്ന വിധത്തില്‍ ഗ്രേസ്മാര്‍ക്ക് നല്‍കിയത്. ഈ നടപടിയാണ്  സുപ്രീംകോടതി പൂര്‍ണ്ണമായും റദ്ദാക്കിയത്.

നീറ്റ് യുജിയില്‍ ക്രമക്കേട് നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്.

 

 

 

 

---- facebook comment plugin here -----

Latest