NEET EXAM
നീറ്റ് പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂര്‍ വൈകി; സമയം നീട്ടി നല്‍കി
സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു
കോഴിക്കോട് | ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്‌കൂളില്‍ നീറ്റ് പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂറിലേറെ വൈകി.
പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. 480 കുട്ടികളാണ് ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പര്‍ എത്തിയില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
പരീക്ഷ ക്രമീകരിച്ചത് മൂന്നു ഹാളുകളിലായിട്ടാണ്. രണ്ട് ഹാളുകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ പൂര്‍ത്തിയാക്കി ഇറങ്ങി. 5.20നായിരുന്നു പരീക്ഷ തീരേണ്ടത്. സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. 7.30യോടെയാണ് പരീക്ഷ പൂര്‍ത്തിയായത്. വിദ്യാര്‍ഥികള്‍ക്ക് സമയം നീട്ടി നല്‍കി.
---- facebook comment plugin here -----