National
നീറ്റ് ചോർച്ച: മുഖ്യപ്രതി അറസ്റ്റിൽ
ഹസാരിബാഗ്- പാറ്റ്ന പേപ്പർ ചോർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
റാഞ്ചി | നീറ്റ്- യു ജി പേപ്പർ ചോർച്ചാ വിവാദത്തിലെ മുഖ്യ പ്രതികളിലൊരാളായ റോക്കി എന്ന രാകേഷ് രഞ്ജനെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി ബി ഐ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു.
ഹസാരിബാഗ്- പാറ്റ്ന പേപ്പർ ചോർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രതിയുമായി ബന്ധമുള്ള പാറ്റ്നയിലെയും പശ്ചിമ ബംഗാളിലെയും നാല് സ്ഥലങ്ങളിൽ പരിശോധന നടത്തി.
---- facebook comment plugin here -----