National
നീറ്റ് ചോർച്ച: ഹരജികൾ ഇന്ന് പരിഗണിക്കും
നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്
ന്യൂഡൽഹി | നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ പരീക്ഷാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ നാഷനൽ ടെസ്റ്റിംഗ് ഏജൻസിയും സത്യവാങ്മൂലം സമർപ്പിച്ചു.
നീറ്റ് പരീക്ഷക്കിടെ ഭൗതികശാസ്ത്രത്തിലെ ഒരു ചോദ്യം പരീക്ഷാർഥികളെ പ്രതികൂലമായി ബാധിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് എൻ ടി എ വ്യക്തമാക്കി. ആ ചോദ്യത്തിന് ശരിയായ രണ്ട് ഉത്തരമുണ്ടായിരുന്നുവെന്ന് എൻ ടി എ സുപ്രീം കോടതിയെ അറിയിച്ചു.