Connect with us

Kerala

നീറ്റ്- നെറ്റ് എക്‌സാം ക്രമക്കേട് അത്യന്തം അപലപനീയം; മന്ത്രി ആര്‍ ബിന്ദു

ഈ പരീക്ഷകളൊക്കെ പിഴവില്ലാതെ നടത്തണമെന്ന ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | നീറ്റ് നെറ്റ് എക്‌സാമുകളില്‍ ക്രമക്കേട് കണ്ടെത്തിയത് അത്യന്തം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഇത്രയും ഗൗരവകരമായ വിഷയത്തില്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണം കൃത്യമായിരിക്കണമെന്നും അതില്‍ വെള്ളം ചേര്‍ക്കരുതെന്നും  മന്ത്രി ആവശ്യപ്പെട്ടു.

രാമക്ഷേത്രം പണിത ദിവസം ഏതാണെന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയത്.എക്‌സാം ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നത് വിവാദജനകമായ അന്തരീക്ഷം ഉണ്ടാക്കുന്നു. ഈ പരീക്ഷകളൊക്കെ പിഴവില്ലാതെ നടത്തണമെന്ന ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

വീണ്ടും എക്‌സാം എഴുതാന്‍ ഇടവരുന്നത് വിദ്യാര്‍ഥികളില്‍ മാനസിക പ്രശ്‌നം ഉണ്ടാക്കും. എന്നാല്‍ പരീക്ഷ റദ്ദാക്കണമെന്ന് പറയുന്നില്ല.താന്‍ വിദ്യാര്‍ഥികളുടെ കൂടെയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനം എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

Latest