Educational News
നീറ്റ് പി ജി പ്രവേശനം; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്സിന്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി | നീറ്റ് പി ജി പ്രവേശനത്തില്‍ 2021ലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തണമെന്ന ഹരജി തള്ളി സുപ്രീം കോടതി. ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്സിന്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആരോഗ്യ മേഖലയില്‍ വിട്ടുവീഴ്ച പറ്റില്ലെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് എം ആര്‍ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1,456 ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ നികത്തുന്നതിന് പ്രത്യേക കൗണ്‍സിലിംഗ് നടത്തണമെന്നായിരുന്നു സുപ്രീം കോടതിയെ സമീപിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യം.
---- facebook comment plugin here -----