Connect with us

NEET EXAM

നീറ്റ് ഫലം പ്രഖ്യാപിച്ചു

ആകെ 8,70,074 പേര്‍ അഡ്മിഷന് യോഗ്യത നേടി. സ്‌കോര്‍ കാര്‍ഡ് പരീക്ഷാര്‍ഥികളുടെ മെയില്‍ ഐ ഡിയിലേക്ക് എന്‍ ടി എ ഇമെയില്‍ ചെയ്തിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | 2021 വര്‍ഷത്തെ യു ജി മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളി അടക്കം മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. ഹൈദരാബാദ് സ്വദേശി മൃണാള്‍ കുട്ടേരി, ഡല്‍ഹി സ്വദേശി തന്മയ് ഗുപ്ത, മലയാളി കാര്‍ത്തിക ജി നായര്‍ എന്നിവര്‍ക്കാണ് റാങ്കുകള്‍. കാര്‍ത്തിക ജി നായര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് പരീക്ഷ എഴുതിയത്. പെണ്‍കുട്ടികളില്‍ ഒന്നാം റാങ്കും ഇവര്‍ക്കാണ്. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്.

അമന്‍ തൃപാഠി, നിഖാര്‍ ബന്‍സാല്‍ എന്നിവര്‍ക്കാണ് നാലും അഞ്ചും റാങ്ക്. ആകെ 8,70,074 പേര്‍ അഡ്മിഷന് യോഗ്യത നേടി. സ്‌കോര്‍ കാര്‍ഡ് പരീക്ഷാര്‍ഥികളുടെ മെയില്‍ ഐ ഡിയിലേക്ക് എന്‍ ടി എ ഇമെയില്‍ ചെയ്തിട്ടുണ്ട്. ഫലം neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

---- facebook comment plugin here -----

Latest