Kozhikode
നീറ്റ്: ആതിഥേയത്വം ഗംഭീരമാക്കി സിറാജുല്‍ ഹുദ
വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാര്‍ത്ഥികള്‍ക്കും കൂടെ വന്നവര്‍ക്കും കുടിവെള്ളവും വിശ്രമ കേന്ദ്രവും സംവിധാനിച്ചിരുന്നു
കുറ്റ്യാടി| നീറ്റ് പരീക്ഷയുടെ ആതിഥേയത്വം ഗംഭീരമാക്കി സിറാജുല്‍ ഹുദ. ജില്ലക്കകത്തും പുറത്തു നിന്നുമായി മുന്നൂറോളം പരീക്ഷാര്‍ത്ഥികള്‍ സിറാജുല്‍ ഹുദയിലെ എക്‌സാം സെന്ററിലെത്തി. രാവിലെ എട്ടു മുതല്‍ പരീക്ഷാര്‍ത്ഥികള്‍ സിറാജുല്‍ ഹുദ കാമ്പസിലെത്തുകയും പരീക്ഷാനുബന്ധ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു.
വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാര്‍ത്ഥികള്‍ക്കും കൂടെ വന്നവര്‍ക്കും കുടിവെള്ളവും വിശ്രമ കേന്ദ്രവും സംവിധാനിച്ചിരുന്നു. വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും കാമ്പസില്‍ ഒരുക്കിയിരുന്നു. മോട്ടിവേഷണല്‍ സ്പീക്കറായ ജുനൈദ് തെന്നലയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് കൂടെവന്ന രക്ഷിതാക്കള്‍ക്ക് അനുഭവിക്കാനായി. സിറാജുല്‍ ഹുദയുടെ ആതിഥേയത്വത്തിന് നന്ദി പറഞ്ഞാണ് പരീക്ഷാര്‍ത്ഥികള്‍ മടങ്ങിയത്.