Connect with us

National

നീറ്റ് യു ജി പരീക്ഷാ ക്രമക്കേട്: കേസെടുത്ത് സി ബി ഐ, അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിനായി സംഘത്തിലെ അംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് യു ജി പരീക്ഷാ ക്രമക്കേടില്‍ കേസെടുത്ത് സി ബി ഐ. കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനായി സംഘത്തിലെ അംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു.

കേസന്വേഷണം സി ബി ഐക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

എന്‍ ടി എ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് സി ബി ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസില്‍ നിന്ന് ഇ ഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ക്രമക്കേടില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്കും കൂടി ബിഹാര്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 24 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നാര്‍ക്കോ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

 

Latest