Connect with us

Educational News

നീറ്റ് യുജി: പുതിയ റാങ്ക് പട്ടികയിൽ കണ്ണൂർ സ്വദേശിക്ക് ഒന്നാം റാങ്ക്

കണ്ണൂർ പൊടിക്കുണ്ട് രാമതെരു റോഡിൽ ‘നന്ദന’ത്തിൽ ഡോ. ഷർമ്മിൾ ഗോപാൽ – ഡോ. പി ജി പ്രിയ ദമ്പതികളുടെ മകനാണ്.

Published

|

Last Updated

കണ്ണൂർ | നീറ്റ് യുജി റാങ്ക് പട്ടിക പുതുക്കിയപ്പോൾ ഒന്നാം റാങ്കുമായി കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിൾ. റാങ്ക് പട്ടിക പുതുക്കിയപ്പാേൾ ശ്രീനന്ദിന് മാത്രമാണ് കേരളത്തിൽ നിന്നും റാങ്ക് ലഭിച്ചിട്ടുള്ളത്. 720 ൽ 720 മാർക്കാണ് ശ്രീനന്ദിന് ലഭിച്ചത്. ആതുരസേവനരംഗത്തേക്ക് കടക്കാനാണ് ആഗ്രഹമെന്ന് ശ്രീനന്ദ് പറഞ്ഞു.

കണ്ണൂർ പൊടിക്കുണ്ട് രാമതെരു റോഡിൽ ‘നന്ദന’ത്തിൽ ഡോ. ഷർമ്മിൾ ഗോപാൽ – ഡോ. പി ജി പ്രിയ ദമ്പതികളുടെ മകനാണ്. കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദിന് ന്യൂ‍ഡൽഹി എയിംസിൽ മെഡിസിനു ചേരാനാണ് ആഗ്രഹം.

കണ്ണൂർ ചിന്മയയിൽ നിന്നും എസ്എസ്എൽസിക്ക് ശേഷം കോട്ടയത്തായിരുന്നു പ്ലസ് ടു പഠനം. പാലയിലെ ബ്രില്യന്റ്‌ സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം. കണ്ണൂർ ആസ്റ്റർ മിംസിലെ നേത്രരോഗ വിദഗ്‌ധനനാണ് അച്ഛൻ ഷർമ്മിൾ ഗോപാൽ. തലശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ. സഹോദരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥിയായ ശ്രിതിക ഷർമ്മിൾ.

---- facebook comment plugin here -----

Latest