Connect with us

National

നീറ്റ്-യുജി പേപ്പർ ചോർച്ച: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി ബി ഐ

അറസ്റ്റിലായത് ബീഹാറിലെ പറ്റ്നയിൽ നിന്ന് രണ്ട് പേർ

Published

|

Last Updated

ന്യൂഡൽഹി | ബീഹാറിലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബിഹാറിലെ പട്‌നയിൽ നിന്നാണ് രണ്ട് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. പോലീസ് കസ്റ്റഡയിൽ വിട്ടുനൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു.

നീറ്റ് യു ജി പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുകയും 67 വിദ്യാർത്ഥികൾ 720 മാർക്ക് പൂർണമായും നേടുകയും ചെയ്തതിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിലാണ് കേസ് അന്വേഷിക്കാൻ സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകിയത്. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 1,563 വിദ്യാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കുകയും ജൂൺ 23 ന് അവർക്ക് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു. 1,563 വിദ്യാർത്ഥികളിൽ 52 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വീണ്ടും പരീക്ഷയ്ക്ക് ശ്രമിച്ചത്.

തിങ്കളാഴ്ചയാണ് നീറ്റ്-യുജി പേപ്പർ ചോർച്ച കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറുന്നത് സംബന്ധിച്ച് ബിഹാർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

Latest