Connect with us

National

കേരളത്തിന് അവഗണന; ബിഹാറിന് വാരിക്കോരി നല്‍കി ബജറ്റ്

ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി ബിഹാറിനെ മാറ്റുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം.

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ്.

ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി ബിഹാറിനെ മാറ്റുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. കാര്‍ഷിക മേഖലയ്ക്കും വ്യാവസായങ്ങള്‍ക്കുമായി നിരവധി പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന് മഖാന ബോര്‍ഡ്, പട്‌ന വിമാനത്താവളം നവീകരിക്കും,
പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും, പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍, അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും, മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതി, ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കും, സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം കേരളത്തെ സംബന്ധിച്ച് സമ്പൂര്‍ണ്ണ നിരാശ പകരുന്നതാണ് ബജറ്റ്. കേരളം ആവശ്യപ്പെട്ട പ്രധാനകാര്യങ്ങളൊന്നും ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.