Connect with us

Organisation

മലബാറിനോടുള്ള അവഗണന; മന്ത്രി ഒ ആര്‍ കേളുവിന് എസ് എസ് എഫ് നിവേദനം സമര്‍പ്പിച്ചു

അടിയന്തിരമായി പരിഹാരമവേണ്ട വിഷയങ്ങളായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം.

Published

|

Last Updated

മാനന്തവാടി  |  ഹയര്‍സെക്കണ്ടറി സീറ്റ് വിഷയത്തില്‍ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന് നിവേദനം സമര്‍പ്പിച്ചു.പതിറ്റാണ്ടുകളായി മലബാറിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സീറ്റ് ക്ഷാമം ഇത്തവണ രൂക്ഷമായ സാഹചര്യത്തിലാണ് എസ് എസ് എഫ് വ്യത്യസ്ത സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത് . ഫുള്‍ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ പോലും സീറ്റ് ലഭിക്കാത്തത് കാരണം പഠനം അനിശ്ചിതത്വത്തിലാവുന്ന സാഹചര്യങ്ങള്‍ .വിദൂരസ്ഥലങ്ങളില്‍ സീറ്റ് ലഭിച്ചവരുടെ ആശങ്കകള്‍,നിലവിലെ ക്ലാസുകളിലെ അശാസ്ത്രീയമായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ,ഏകജാലക സംവിധാനത്തിലെ പോരായ്മ കാരണം അര്‍ഹരായവര്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ തുടങ്ങി അടിയന്തിരമായി പരിഹാരമവേണ്ട വിഷയങ്ങളായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം.

വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ ലബ്ബ കമ്മീഷന്‍, ഖാദര്‍ കമ്മിറ്റി പോലോത്ത റിപ്പോര്‍ട്ടുകളിലെ തീരുമാനങ്ങളെല്ലാം കേവലം കടലാസില്‍ ഒതുക്കി 30 മുതല്‍ 40 വരെ വിദ്യാര്‍ത്ഥികളിരിക്കേണ്ട മലബാറിലെ ക്ലാസ്സ്റൂമുകളില്‍ 60 മുതല്‍ 70 വരെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത് ഈ സംവിധാനങ്ങള്‍ക്ക് മാറ്റം ഉണ്ടാകണം എന്നും, സീറ്റുകള്‍ക്ക് പകരം അതികം ബാച്ചുകളാണ് അനുവദിക്കേണ്ടത് എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം അവഗണകള്‍ വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണ്.കൃത്യമായ പരിഹാരങ്ങള്‍ നടപ്പിലാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആവിശ്കരിക്കുമെന്നും എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു. നിവേദനം ജില്ലാ പ്രസിഡന്റ് കെ. പി സഹദ് കുത്ബി തിനപുരം, ജനറല്‍ സെക്രട്ടറി ഹാരിസ് റഹ്മാന്‍ സി വാര്യാട്, സെക്രട്ടറി സി ടി സൈനുല്‍ ആബിദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.

 

Latest