Connect with us

Kerala

കലക്ടറുമായി നടത്തിയ ചര്‍ച്ച വിജയം; കോവളത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടലില്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം| വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിച്ച് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ചിപ്പി തൊഴിലാളികളായ 380 പേര്‍ക്ക് പാക്കേജ് നല്‍കണം, ഏറ്റെടുത്ത സ്ഥലത്തിന് പകരം തന്ന സ്ഥലത്തിന് പട്ടയം അനുവദിക്കണം, മത്സ്യ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ട് വെച്ചത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടലില്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. ഈ വരുന്ന 24ന് മന്ത്രി സജി ചെറിയാനുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്താമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.

 

 

Latest