Kerala
നെഹ്റു ട്രോഫി വള്ളംകളി നാളെ; മാറ്റുരയ്ക്കാന്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍
നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ | 69ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ നടക്കും. പുന്നമടക്കായലില്‍ നടക്കുന്ന ജലമാമാങ്കത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളാണ് പോരിനിറങ്ങുന്നത്. ഒമ്പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളും ഇക്കുറി മത്സരത്തിനുണ്ട്.
വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
2017നു ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സി ബി എല്ലിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തവണ തനതായാണ് സംഘടിപ്പിക്കുന്നത്.
രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ആണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകിട്ട് നാല് മുതലാണ് ഫൈനലുകള്‍.