Connect with us

Kerala

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും

Published

|

Last Updated

ആലപ്പുഴ |  68ാമത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടകായലില്‍ ഇന്ന് നടക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത്.ഇതുവരെ 40 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ചെറുതും വലുതുമായ 79 വള്ളങ്ങള്‍ മത്സരത്തില്‍ അണി നിരക്കും. ഇതില്‍ 20 എണ്ണം ചുണ്ടന്‍വള്ളങ്ങളാണ്.
രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. രണ്ടാം തവണയാണ് നെഹ്‌റു ട്രോഫി ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാകുന്നത്. 9 വള്ളങ്ങള്‍ക്ക് ചാമ്പ്യന്‍സ് ബോട്ട് ലീഗ് യോഗ്യതയുണ്ട്.

മുഖ്യമന്ത്രിപിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടകനം ചെയ്യും. സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വള്ളംകളിയോട് അനുബന്ധിച്ച് സുരക്ഷക്കായി 2000 ത്തോളം പോലീസുകാരെ വ്യന്യസിച്ചിട്ടുണ്ട്.

 

Latest