Connect with us

Kozhikode

സിങ് - സഫയറിൽ നെഹ്റുവാൻ ചാമ്പ്യന്മാരായി

150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്.

Published

|

Last Updated

കോഴിക്കോട് | പ്രവാചകപ്രകീർത്തന കാവ്യങ്ങളിൽ സഹിഷ്ണുത പാഠങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്ന് പ്രശസ്ത മാപ്പിള കവി ബാപ്പു വെള്ളിപ്പറമ്പ് പറമ്പ് . പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഅ് ആർട്ട് ഫെസ്റ്റ് സിങ് -സഫയറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയുടെ ആത്മാവിനെ പിന്തുടരുന്നു എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്. സ്ഥാപന മാനേജർ ഇസ്സുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു . 150 മത്സരങ്ങളിലായി ഇരുന്നൂറോളം ഖുർആൻ പഠിതാക്കളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്. വിദ്യാർഥികളുടെ സർഗ കലാസാഹിത്യ വൈഭവങ്ങളെ മികവുറ്റതാക്കാൻ സംഘടിപ്പിക്കുന്ന സിങ് സഫയർ ഫെസ്റ്റിന് ഞായറാഴ്ച പരിസമാപ്തി കുറിച്ചു.

ഖൈറുവാൻ , ഖുറാസാൻ, നെഹ്റുവാൻ ,ഇസ്ഫഹാൻ, തുടങ്ങി നാല് ഗ്രൂപ്പുകളായി നടന്ന മത്സരത്തിൽ നഹ്റുവാൻ ഓവറോൾ ചാമ്പ്യന്മാരായി. ഖുറാസാനും ഖൈറുവാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി . ഫെസ്റ്റിലെ കലാപ്രതിഭ പട്ടത്തിന് ഹാഫിള് മഖ്ബൂൽ അഹ്മദ് കാസർഗോഡ്, സർഗ പ്രതിഭ പട്ടം ഹാഫിള് ഫള്ലുള്ള വാവൂരും കരസ്ഥമാക്കി.

സമാപന സംഗമത്തിൽ മർക്കസ് നോളജ് സിറ്റി സി എ ഓ അഡ്വക്കേറ്റ് തൻവീർ ഉമർ, എം പി എസ് കൊയിലാണ്ടി മാനേജർ അബ്ദുനാസർഉമർ , അബ്ദുൽ കരീം നിസാമി, ഷുഹൈബ് സഖാഫി, മുഹമ്മദ് ഇർഷാദ് സൈനി, ഖാസിം അസ്ഹരി ,യൂനുസ് സഖാഫി സഖാഫി, നജ്മുദ്ദീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. നിഅമത്തുള്ള വാണിയമ്പലം സ്വാഗതവും ഖലീൽ വട്ടോളി നന്ദിയും പറഞ്ഞു.

Latest