Connect with us

National

അയല്‍വാസിയുടെ കുട്ടികളെ കെട്ടിടത്തിന് മുകളില്‍ നിന്നു താഴേക്കെറിഞ്ഞു

സംഭവത്തില്‍ അഞ്ച് വയസുകാരന്‍ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു.

Published

|

Last Updated

താനെ| അയല്‍വാസിയുടെ കുട്ടികളെ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവ് താഴേക്കെറിഞ്ഞു. സംഭവത്തില്‍ അഞ്ച് വയസുകാരന്‍ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. നാല് വയസുള്ള പെണ്‍കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബൈ ടൗണ്‍ഷിപ്പിലെ ദേവിപ്രദയിലാണ് സംഭവം. ആസിഫ് എന്ന യുവാവാണ് ആക്രമണത്തിന് പിന്നില്‍. കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കുട്ടികളുടെ അമ്മയും ആസിഫിന്റെ ഭാര്യയും അടുത്ത സുഹൃത്തുക്കളാണ്. ഇത് ആസിഫിന് ഇഷ്ടമായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആസിഫ് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അഞ്ചു വയസ്സുകാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest