Kerala
വീട്ടമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍
ഭര്‍ത്താവിനെ ചീത്ത വിളിക്കുന്നത് ശൈലജ ഫോണില്‍ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം

അടൂര്‍ | വീട്ടമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് തുവയൂര്‍ തെക്ക് മാവേലികൊണത്ത് വടക്കേക്കര വീട്ടില്‍ ശശിയുടെ ഭാര്യ ശൈലജ( 47)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ മോഹനവിലാസം വീട്ടില്‍ മോഹനന്‍ നായര്‍(63) ആണ് അറസ്റ്റിലായത്.
ഭര്‍ത്താവിനെ ചീത്ത വിളിക്കുന്നത് ശൈലജ ഫോണില്‍ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം .ശൈലജയെ അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകുമാര്‍ മോഹനന്‍ നായരെ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
---- facebook comment plugin here -----