Kerala
നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; ചെന്താമര ഏക പ്രതി, ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും
അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയത്.

പാലക്കാട്| നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ ചെന്താമര ഏക പ്രതി. കേസില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതില്‍ അധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയത്.
വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്നാണ് ജനുവരി 27ന് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് പ്രതി ഇരട്ടക്കൊലപാതകം നടത്തിയത്.
---- facebook comment plugin here -----