Connect with us

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസാണിതെന്നും കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് ഹരജിയില്‍ പറയുന്നത്.

Published

|

Last Updated

പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസാണിതെന്നും കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് ഹരജിയില്‍ പറയുന്നത്.പ്രതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം വേണമെന്നും ജാമ്യവ്യസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം ചെന്താമരക്ക് ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയാണ് ചെന്താമര ജയിലിലാവുന്നത്. തുടര്‍ന്ന് ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ഈ കഴിഞ്ഞ ജനുവരി 27നാണ് സജിതയുടെ ഭര്‍ത്താവിനെയും അമ്മയെയും കൊലപ്പെടുത്തി വീണ്ടും അറസ്റ്റിലായത്.

Latest