Connect with us

Kerala

നവ ഫാസിസം അരമന കയറുന്നത് പരിഭ്രാന്ത്രി കൊണ്ട്: കെ ഇ എന്‍

ചരിത്രം തിരുത്തിയ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന കേരളത്തിന്റെ തീരുമാനം ജനാധിപത്യ-മതേതര സമൂഹത്തിനുള്ള പ്രതീക്ഷയാണ്.

Published

|

Last Updated

കോഴിക്കോട് | സെക്കുലര്‍ മേലങ്കിയണിയാന്‍ ചിലര്‍ അരമന കയറുന്നത് പരിഭ്രാന്തി കൊണ്ടാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. ചരിത്രം തിരുത്തപ്പെടുന്ന രാജ്യത്ത് വെറുപ്പിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്നു. ബി ബി സി ഡോക്യുമെന്ററിയോടെ ഇന്ത്യയിലെ നവ ഫാസിസം സാര്‍വദേശീയമായി ചോദ്യം ചെയ്യപ്പെടുകയാണെന്നും കെ ഇ എന്‍ പറഞ്ഞു. ഐ എന്‍ എല്‍ സെക്കുലര്‍ ഇന്ത്യ റാലി ലോഗോ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത് ഹിന്ദു മത രാഷ്ട്രമാണെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ ജാതി മേല്‍ക്കോയ്മ രാഷ്ട്രം പടുത്തുയര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ്. ചരിത്രം പാഠപുസ്തകങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടതിന്റെ അപകടം ഗുജറാത്തില്‍ നാം കണ്ടു. ചരിത്രം തിരുത്തിയ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന കേരളത്തിന്റെ തീരുമാനം ജനാധിപത്യ-മതേതര സമൂഹത്തിനുള്ള പ്രതീക്ഷയാണെന്നും കെ ഇ എന്‍ പറഞ്ഞു.

കെ എം ഡി സി ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ ലോഗോ ഏറ്റുവാങ്ങി. കെ പി ഇസ്മായില്‍ അധ്യക്ഷനായിരുന്നു. എന്‍ കെ അബ്ദുല്‍ അസീസ്, കെ കെ മുഹമ്മദ് മാസ്റ്റര്‍, ഒ പി റഷീദ്, റഫീഖ് അഴിയൂര്‍, ബഷീര്‍ ബഡേരി, ഷര്‍മ്മദ് ഖാന്‍, എം എസ് മുഹമ്മദ്, സാലിഹ് മേടപ്പില്‍ പ്രസംഗിച്ചു.