National
നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോ സത്യപ്രതിജ്ഞ ചെയ്തു
അഞ്ചാം തവണയാണ് നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുന്നത്.

കൊഹിമ| നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോ സത്യപ്രതിജ്ഞ ചെയ്തു. നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ചാം തവണയാണ് നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവാണ് നെഫ്യൂ റിയോ. ബി.ജെ.പിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
---- facebook comment plugin here -----