International
ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നെതന്യാഹു
വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
ജറുസലേം | ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്‌റാഈല്‍. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഹിസ്ബുല്ലുയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. കരാറിന്റെ രൂപരേഖ മന്ത്രിസഭാ യോഗത്തിന് സമര്‍പ്പിച്ചതായും നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും തന്ത്രപ്രധാനമായ മേഖലകള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തികരിച്ചതായും കരാര്‍ ലംഘിച്ചാല്‍ പ്രതികരിക്കുമെന്നും നെതന്ാഹു വ്യക്തമാക്കി. കരാര്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്‌റഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന് സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയതായി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
ഇസ്‌റാഈലിന്റെ സുരക്ഷാ കാബിനറ്റ് 10-1 വോട്ടിന് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസില്‍ ബൈഡന്‍ പ്രസ്താവന നടത്തിയത്.പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിക്ക് വെടിനിര്‍ത്തല്‍ അവസാനിക്കുമെന്നും ബൈഡന്‍ പറഞ്ഞു
കരാറനുസരിച്ച് സൗത്ത് ലബനനില്‍ ബഫര്‍സോണ്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കരാര്‍ പ്രകാരം തെക്കന്‍ ലബനാനില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുകയും 60 ദിവസത്തിനുള്ള മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണം ലബനാന്‍ സൈന്യം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന നിബന്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്റാഈല്‍ ലബനാനില്‍ നടത്തിയ ആക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്