ukrain- russia war
നെറ്റ്ഫ്ളിക്സും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
നേരത്തെ നിരവധി സാമൂഹിക മാധ്യമങ്ങള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു
മോസ്‌കോ | യുക്രൈനില്‍ ആക്രമണം തീവ്രമായി തുടരുന്നതിനിടെ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്. യുക്രൈനില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ട്രീമിംഗ് ഭീമന്‍മാരായ നെറ്റ് ഫ്ളിക്സ് റഷ്യയില്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ തടഞ്ഞിരുന്നു. ഇപ്പോള്‍ നെറ്റ് ഫ്ളിക്സിന്റെ സേവനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.
റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പല ഒറ്റിറ്റി പ്ലാറ്റ്ഫോമുകളും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകത്താകമാനം 221.8 മില്യന്‍ സബ്സ്‌ക്രൈബര്‍സ് ഉള്ള നെറ്റ്ഫ്ളിക്സിന് റഷ്യയിലുള്ളത് ഒരു മില്യന് താഴെ സബ്സ്‌ക്രൈബേഴ്സാണ്.
---- facebook comment plugin here -----