Connect with us

Kerala

ജയരാജനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല; സതീശന്റെ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍

ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാനല്ല, വികസന അജണ്ടക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍.

Published

|

Last Updated

തിരുവനന്തപുരം | ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. ഇ പി ജയരാജനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാനല്ല, വികസന അജണ്ടക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ ആരോപണം ഇ പി ജയരാജനും തള്ളിയിരുന്നു. രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ലെന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി പറഞ്ഞു. പത്രത്തിലെ ഫോട്ടോ മാത്രമാണ് കണ്ടിട്ടുള്ളത്.

 

---- facebook comment plugin here -----

Latest