First Gear
പുത്തന്‍ 2022 എഫ് സെഡ് സീരീസ് ബൈക്കുകള്‍ വിപണിയില്‍
പരിഷ്‌ക്കരിച്ച എഫ് സെഡ്, എഫ് സെഡ്എസ് പതിപ്പുകളില്‍ പുതിയ ടോപ്പ് എഫ്‌സെഡ്എസ് ഡീലക്‌സ് മോഡല്‍ എന്നിവയും ഉള്‍പ്പെടും.
ന്യൂഡല്‍ഹി| ഇരുചക്ര വാഹന നിരയിലെ പ്രമുഖരായ യമഹ ഇന്ത്യയില്‍ എഫ് സെഡ് മോഡലുകളുടെ പുതുക്കിയ ശ്രേണി അവതരിപ്പിച്ചിരിക്കുകയാണ്. ആര്‍ എക്‌സ്100 മോഡലുകള്‍ക്ക് ശേഷം ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നും ഏറ്റവും ജനപ്രിയമായ മോട്ടോര്‍സൈക്കിള്‍ ശ്രേണിയാണ് എഫ്‌സെഡ്. പരിഷ്‌ക്കരിച്ച എഫ് സെഡ്, എഫ് സെഡ്എസ് പതിപ്പുകളില്‍ പുതിയ ടോപ്പ് എഫ്‌സെഡ്എസ് ഡീലക്‌സ് മോഡല്‍ എന്നിവയും ഉള്‍പ്പെടും. പുതിയ എഫ് സെഡ് ശ്രേണിയുടെ വില ആരംഭിക്കുന്നത് 1.10 ലക്ഷം രൂപയിലും മിഡ് എഫ് സെഡ്എസ് മോഡലിന് 1.16 ലക്ഷം രൂപയുമായിരിക്കും. അതേസമയം മോട്ടോര്‍സൈക്കിളുകളുടെ ടോപ്പ് എഫ്‌സെഡ് ഡീലക്‌സ് വേരിയന്റിന് 1.19 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.
പുതിയ യമഹ എഫ്‌സെഡ് ശ്രേണിയിലെ പ്രധാന മാറ്റങ്ങളില്‍ പുതുക്കിയ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടും. ഡീപ് പര്‍പ്പിഷ് ബ്ലൂ മെറ്റാലിക് വൈ, ബ്ലാക്ക് മെറ്റാലിക് എക്‌സ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ സ്‌കീമുകളില്‍ അടിസ്ഥാന എഫ്‌സെഡ് മോഡല്‍ വാഗ്ദാനം ചെയ്യും. മാറ്റ് ഡള്‍ റെഡ് മെറ്റാലിക് 4, മാറ്റ് ഡാര്‍ക്ക് പര്‍പ്പിഷ് ബ്ലൂ മെറ്റാലിക് 1 എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലാണ് എഫ്‌സെഡ്എസ് വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് മെറ്റാലിക് എക്‌സ്, ഡീപ് റെഡ് മെറ്റാലിക് എക്‌സ്, പാസ്റ്റല്‍ ഡാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ മൂന്ന് ഷേഡുകളിലാണ് ടോപ്പ് ഡീലക്‌സ് വേരിയന്റ് വിപണിയില്‍ എത്തുക.
എഫ്‌സെഡ്എസ് പതിപ്പിന് ഇപ്പോള്‍ എല്‍ഇഡി ടെയില്‍ലൈറ്റുകളും ജാപ്പനീസ് ബ്രാന്‍ഡ് സമ്മാനിക്കും. മറുവശത്ത് എല്‍ഇഡി ടെയില്‍ലൈറ്റ്, നിറമുള്ള അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ സീറ്റുകള്‍, എല്‍ഇഡി ഫ്‌ളാഷറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ എഫ്‌സെഡ്എസ് ഡീലക്‌സില്‍ യമഹ സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ അടിസ്ഥാന എഫ്‌സെഡ് മോഡലില്‍ ഫീച്ചറുകളൊന്നും കമ്പനി ചേര്‍ത്തിട്ടില്ല. നെഗറ്റീവ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് ഫംഗ്ഷന്‍, എല്‍ഇഡി ഹെഡ്ലൈറ്റ് തുടങ്ങിയ സവിശേഷതകള്‍ ഇതിനകം തന്നെ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
പുതിയ 2022 യമഹ എഫ്‌സെഡ് ശ്രേണിയുടെ ടോപ്പ് മോഡലുകള്‍ പുതിയ ഫീച്ചറുകളോടെയാണ് വരുന്നത്. യമഹയുടെ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ കണ്‍സോള്‍ പോലെയുള്ള ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടും. സവിശേഷതകളില്‍ എഫ്‌സെഡ് ശ്രേണിയിലെ എല്ലാ മോഡലുകളും പരസ്പരം സമാനമാണ്. 12.2 ബിഎച്ച്പി കരുത്തില്‍ 13.6 എന്‍എം ടോര്‍ക്ക് നല്‍കുന്ന 149 സിസി 2-വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇവയ്ക്ക് തുടിപ്പേകുന്നത്. ഈ യൂണിറ്റ് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യമഹ എഫ്‌സെഡ് ശ്രേണിയിലേക്ക് എഫ്‌സെഡ്എക്‌സ് എന്ന പുതിയ മോട്ടോര്‍സൈക്കിളിനെയും അവതരിപ്പിച്ചിരുന്നു. അത് വ്യത്യസ്തമായ നിയോ-റെട്രോ സ്‌റ്റൈലിംഗുമായാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എത്തിയത്. എന്നിരുന്നാലും രൂപത്തിലെ ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത് എഫ്‌സെഡ് മോഡലുകളുടെ അതേ എഞ്ചിനും മെക്കാനിക്കല്‍ ഘടകങ്ങളുമാണ് മുന്നോട്ടു കൊണ്ടുപോയത്. റെട്രോ സ്‌റ്റൈലിംഗിന് അനുസൃതമായി യമഹ എഫ്‌സെഡ്എക്‌സ് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് ഡിസൈന്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ ബാറുകള്‍, സ്റ്റെപ്പ് അപ്പ് സീറ്റിംഗ്, പിന്‍ഭാഗത്ത് ഒരു ഗ്രാബ് റെയില്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിന് എഫ്‌സെഡ് സീരീസ് മോഡലുകളേക്കാള്‍ 2 കിലോ ഭാരം കൂടുതലുമാണ്.
1,24,300 രൂപയാണ് എഫ്‌സെഡ്എക്‌സ് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഒരൊറ്റ വേരിയന്റിലാണ് നിലവില്‍ ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ശരിക്കും അന്താരാഷ്ട്ര വിപണിയിലെ എക്‌സ് എസ്ആര്‍ സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ എഫ്‌സെഡ്എക്‌സ് മാറ്റ് കോപ്പര്‍, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.