Connect with us

Uae

റാസ് അല്‍ ഖൈമയില്‍ പൊതുഗതാഗത സംവിധാനത്തിന് പുതിയ ആപ്പ്

തത്സമയ ഷെഡ്യൂളുകള്‍, റൂട്ട് ട്രാക്കിംഗ്, സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

റാസ് അല്‍ ഖൈമ| പൊതുഗതാഗതത്തിലേക്കുള്ള പ്രവേശനം ലളിതമാക്കാന്‍ റാസ് അല്‍ ഖൈ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ ആപ്പ് പുറത്തിറക്കി. സെയ്ര്‍ എന്ന ആപ്പ്, ബസുകള്‍, ടാക്‌സികള്‍, റൈഡ്-ഷെയറിംഗ്, മറൈന്‍ ട്രാന്‍സ്പോര്‍ട്ട് എന്നിങ്ങനെ വിവിധ യാത്രാ മാര്‍ഗങ്ങളില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാനും ബുക്ക് ചെയ്യാനും ഉപയോക്താക്കള്‍ക്ക് ഇത് സൗകര്യമൊരുക്കും. ആരംഭ പോയിന്റും ലക്ഷ്യസ്ഥാനവും നല്‍കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ യാത്രാ ഓപ്ഷനുകള്‍ ലഭിക്കും.

തത്സമയ ഷെഡ്യൂളുകള്‍, റൂട്ട് ട്രാക്കിംഗ്, സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. എല്ലാ ഗതാഗത ആവശ്യങ്ങള്‍ക്കുമുള്ള ഒരു സ്മാര്‍ട് ഗേറ്റ്വേയായി സെയ്ര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഇസ്മാഈല്‍ ഹസന്‍ അല്‍ ബലൂശി പറഞ്ഞു. പൊതുഗതാഗതം, റൈഡ്-ഷെയറിംഗ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ട്രാന്‍സിറ്റ് മോഡുകള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്.

നിലവില്‍, എല്ലാ നഗര, ഇന്റര്‍സിറ്റി ബസ് റൂട്ടുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഭാവിയില്‍ വാഹന വാടകയിലേക്ക് വ്യാപിപ്പിക്കും. വൈവിധ്യമാര്‍ന്ന ട്രാന്‍സിറ്റ് ആവശ്യങ്ങള്‍ക്കുള്ള ഒരു ബഹുമുഖ ഉപകരണമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest