Connect with us

Uae

ബിസിനസ് എളുപ്പത്തിലും വേഗത്തിലും സ്ഥാപിക്കാന്‍ പുതിയ അതോറിറ്റി

അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബിസിനസ് സജ്ജീകരണം കാര്യക്ഷമമാക്കുന്നതിനായി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Published

|

Last Updated

അബൂദബി| യു എ ഇ തലസ്ഥാനത്ത് എളുപ്പത്തിലും വേഗത്തിലും ബിസിനസ് സ്ഥാപിക്കുന്നതിന് ഒരു പുതിയ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റി അടക്കം നാല് പുതിയ സംരംഭങ്ങളും ആസൂത്രണങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചു. സാങ്കേതിക പരിഹാരങ്ങള്‍ക്കും പ്രാദേശിക ഉത്പാദനത്തിനും ഒരു പുതിയ വ്യവസായ മേഖലയും ഇക്കൂട്ടത്തിലുണ്ട്. അബൂദബി ബിസിനസ് വീക്കിന്റെ (എ ഡി ബി ഡബ്ല്യു) ആദ്യ ദിവസമായ ഇന്നലെയാണ് നാല് പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചത്. അബൂദബി രജിസ്ട്രേഷന്‍ അതോറിറ്റി (അദ്ര) യാണ് മുഖ്യം. അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എ ഡിസി സി ഐ)യുടെ കീഴിലായിരിക്കും ഇത്. ഖലീഫ ഫണ്ട് ഫോര്‍ ഒന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്(കെ എഫ് ഇ ഡി ) കീഴിലാണ് എം ഇ സെഡ് വെഞ്ച്വര്‍ സ്റ്റുഡിയോ. ഫാമിലി ബിസിനസ് പ്രോത്സാഹിപ്പിക്കാനാണ് എം ഇ സെഡ്.

അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബിസിനസ് സജ്ജീകരണം കാര്യക്ഷമമാക്കുന്നതിനായി പദ്ധതികള്‍ പ്രഖ്യാപിച്ചത്. അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ കീഴിലായിരിക്കും അബൂദബി രജിസ്ട്രേഷന്‍ അതോറിറ്റി. കൂടാതെ റെഗുലേറ്ററി കംപ്ലയിന്‍സ് എന്നതിനൊപ്പം ബിസിനസ് രജിസ്ട്രേഷനും എമിറേറ്റിന്റെ മെയിന്‍ലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സിംഗിള്‍ പോയിന്റായും ഇത് പ്രവര്‍ത്തിക്കും. എമിറേറ്റിന്റെ മെയിന്‍ലാന്റിലും സ്വതന്ത്ര സാമ്പത്തിക മേഖലകളിലുടനീളമുള്ള ബിസിനസ് രജിസ്ട്രേഷന്‍ അതോറിറ്റി കേന്ദ്രീകൃതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യും. ഇത് യു എ ഇ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.

ഖലീഫ ഫണ്ട് ഫോര്‍ ഒന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്, വെഞ്ച്വര്‍ സ്റ്റുഡിയോ എന്നിവ പുതിയ ആസൂത്രണമാണ്. വെഞ്ച്വര്‍ സ്റ്റുഡിയോ പുതിയ സാങ്കേതിക പരിഹാരങ്ങളിലും പ്രാദേശിക ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ മേഖലയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും അടിസ്ഥാന സൗകര്യങ്ങളും പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണക്കുന്ന പങ്കിട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യും. ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എസ് എം ഇ) പിന്തുണക്കുന്ന, സര്‍ക്കാര്‍ നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വികസന ഫണ്ടായിരിക്കും ഖലീഫ ഫണ്ട്. ബിസിനസ് ഉത്തേജിപ്പിക്കുന്ന നടപടികളും പരിസ്ഥിതി സൗഹൃദ വ്യവസ്ഥകളും തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു പുതിയ തന്ത്രം ആരംഭിച്ചു. എമിറേറ്റില്‍ ഉടനീളം എസ് എം ഇകളെ ശാക്തീകരിക്കുന്നതിനാണിത്.

അബൂദബി ഫാമിലി ബിസിനസ് കൗണ്‍സില്‍ പുതിയ തലമുറയിലെ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ബുധനാഴ്ച ആരംഭിച്ചു. മുന്‍ഗണനകളും വെല്ലുവിളികളും തിരിച്ചറിയുന്നതിനും നൂതനമായ പരിഹാരങ്ങളിലൂടെയും നിക്ഷേപത്തിലൂടെയും അവ പരിഹരിക്കുന്നതിന് പിന്തുണ നല്‍കുന്നതിനും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളെ സഹായിക്കുന്നതിനുമാണ് കൗണ്‍സില്‍. ‘ഉയരുന്ന സാമ്പത്തിക ശക്തിയും ലോകത്തിലെ പരമാധികാര സമ്പത്തിന്റെ ഏറ്റവും സമ്പന്നമായ നഗരവും എന്ന നിലയിലാണ് ആസൂത്രണങ്ങള്‍.’ അബൂദബി ചേംബര്‍ ചെയര്‍മാന്‍ അഹ്്മദ് ജാസിം അല്‍ സആബി പറഞ്ഞു.