Gulf
പുതിയ ബ്ലൂ റെസിഡൻസി: പരിസ്ഥിതി സംരക്ഷണവും മികച്ച സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതും തുടരുമെന്ന് ശൈഖ് മുഹമ്മദ്
വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ.
അബൂദബി | വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ഇന്നലെ ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ. ദേശീയ യുവജന അജണ്ട, പുതിയ ബ്ലൂ റെസിഡൻസി വിസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീകരിക്കുന്ന പുതിയ സംവിധാനം, എല്ലാ പ്രധാന ഫെഡറൽ ഏജൻസികളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയമനം, ബഹിരാകാശ മേഖലയിലെ തീരുമാനങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്.
ബ്ലൂ റെസിഡൻസി
പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്കാണ് 10 വർഷ വിസ അനുവദിക്കുക. 2024 സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്നതിനായി രാജ്യം ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് പുതിയ ബ്ലൂ റെസിഡൻസി.
സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത നമ്മുടെ പരിസ്ഥിതിയുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദേശീയ ദിശകൾ ഈ മേഖലയിൽ വ്യക്തവും ഉറച്ചതുമാണ് എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദേശീയ യുവജന അജണ്ട
2031 വരെയുള്ള കാലയളവിലേക്ക് ദേശീയ യുവജന അജണ്ട മന്ത്രിസഭ അംഗീകരിച്ചു. യുവാക്കളെ സാമ്പത്തികമായി ശാക്തീകരിക്കുക, അവരുടെ കഴിവുകൾ ശാസ്ത്രീയമായി വികസിപ്പിക്കുക, അവരുടെ സംഭാവനകൾ വർദ്ധിപ്പിക്കുക, രാജ്യാന്തര തലത്തിൽ അവരുടെ പങ്ക് സജീവമാക്കുക എന്നിങ്ങനെ അഞ്ച് പ്രധാന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വർഗ്ഗീകരണം
രാജ്യത്തെ 70 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള ഒരു പുതിയ സംവിധാനത്തിനും അംഗീകാരം നൽകി. വർഗ്ഗീകരണത്തിൻ്റെ ഫലങ്ങൾ അവയുടെ ഗുണനിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും. വിദ്യാഭ്യാസം, അവരുടെ ശാസ്ത്ര ഗവേഷണത്തിൻ്റെ ശക്തി, അന്തർദേശീയ ശാസ്ത്ര സ്ഥാപനങ്ങളുമായുള്ള അവരുടെ ബന്ധം തുടങ്ങിയവ വിശകലനം ചെയ്യുകയും സുതാര്യത സ്ഥാപിക്കുകയും ചെയ്യും.
എ ഐ, സി ഇ ഒ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമായി എല്ലാ പ്രധാന ഫെഡറൽ ഏജൻസികളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ സ്വീകരിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ ഘട്ടത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രക്രിയയെ ഏകീകരിക്കുന്നതിനും ഓഫീസർ നേതൃത്വം നൽകും.