Kerala
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
അഗളി | അട്ടപ്പാടിയില്‍ നവജാത ശിശുമരണം.ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. മേലെ മുള്ളി ഊരില്‍ ശാന്തി മരുതനാണ് പിതാവ്. ഇന്നലെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----