Connect with us

Business

അഹല്യ എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ തുറന്നു

അബൂദബി മുസ്സഫ ഷാബിയ 11ല്‍ റിവേറിയ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്തായാണ് പുതിയ ശാഖ ആരംഭിച്ചത്.

Published

|

Last Updated

അബൂദബി | രാജ്യത്തെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ അഹല്യ എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ ശാഖ അബൂദബി മുസ്സഫ ഷാബിയ 11ല്‍ റിവേറിയ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്ത് തുറന്നു. യു എ ഇയില്‍ 30 ശാഖകളുള്ള അഹല്യ എക്‌സ്‌ചേഞ്ച് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, ആഫ്രിക്ക, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ജനപ്രിയമാണ്.

ഹുസൈന്‍ അല്‍ ഹാഷ്മി, സല്‍മാന്‍ ഖാലിദ് എച്ച് ആര്‍ & അഡ്മിന്‍ (മാനേജര്‍), സന്തോഷ് നായര്‍ (സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍), ഷാനിഷ് കൊല്ലറ (ഡെപ്യൂട്ടി ഓപ്പറേഷന്‍ മാനേജര്‍), മുഹമ്മദ് മര്‍ഗുബ് (ബേങ്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍), അതിഖുര്‍ റഹ്മാന്‍ (ഫൈനാന്‍സ് മാനേജര്‍), സുദര്‍ശന്‍ ജോഷി (മാനേജര്‍, സാറ്റലൈറ്റ് & മാര്‍ക്കറ്റിംഗ്) ചടങ്ങില്‍ പങ്കെടുത്തു.

2024 ഫെബ്രുവരി എട്ടിനുള്ളില്‍ അഹല്യ എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്ക് പണം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് 10 ലക്ഷ്വറി എസ് യു വി കാറുകളാണ് സമ്മാനമായി ലഭിക്കും.